പെരുമ്പാവൂർ: ജനങ്ങളുടെ ജീവിത നിലവാരസർവേ ഒക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ഒക്കൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറുടെയും ബ്ലോക്ക് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തുതല കുടുംബശ്രീ, ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സമയബന്ധിതമായി സർവേ പൂർത്തീകരിക്കുവാൻ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. 2011ലെ സർവേപ്രകാരം വളരെ ക്ലേശം അനുഭവിക്കുന്ന ഓരോ പ്രദേശത്തെയും ജനങ്ങളുടെ ജീവിതനിലവാരം നിലവിൽ എത്രമാത്രം മാറിയിട്ടുണ്ട്, സർക്കാർ പദ്ധതികൾ ഇവരിലേക്ക് എത്രമാത്രം എത്തിക്കാനായി തുടങ്ങിയവ മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു സർവേ.