പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴികളെ വിതരണംചെയ്തു. ബിവി 380 ഇനത്തിൽപെട്ട കോഴികളും ഹൈടെക് കൂടും 20 കിലോ തീറ്റയും നൽകി. ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ രാജൻ വർഗീസ്, സെക്ര ട്ടറി രവി എസ്.നായർ, ആർ. അനീഷ്, എ.കെ. ഷാജി, പി.ബി. രാജേഷ് എന്നിവർ പങ്കെടുത്തു.