പെരുമ്പാവൂർ: എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ പ്ളാനിംഗ് വിഭാഗം അസി. രജിസ്ട്രാറായി സ്ഥലംമാറിപ്പോകുന്ന കുന്നത്തുനാട് സഹകരണ സംഘം അസി. രജിസ്ട്രാർ എൻ.എ. മണിക്ക് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ യാത്രഅയപ്പ് നൽകി. സർക്കിൾ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉപഹാരം നൽകി. അംഗങ്ങളായ പി.പി. അവറാച്ചൻ, പി.കെ. രാജീവ്, ശാന്ത നമ്പീശൻ, വി.കെ. അയ്യപ്പൻ, പുതിയതായി ചാർജെടുത്ത അസി. രജിസ്ടാർ കെ. സുനിൽ, അസി.ഡയറക്ടർ കെ. ഹേമ, ഇൻസ്‌പെക്ടർമാരായ പി.വി. ജിജി, കെ.എൻ. ആശാലത എന്നിവർ സംസാരിച്ചു.