aplus
പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങോൾ മേഖലയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ എല്ലാ കുട്ടികളെയും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആദരിക്കുന്നു

പെരുമ്പാവൂർ: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങോൾ മേഖലയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ എല്ലാ കുട്ടികളെയും ആദരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ അനിതാ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങോൾ യൂണിറ്റ് പ്രസിഡന്റ് വിജീഷ് വിദ്യാധരൻ, ഷെയ്ക്ക് അഫ്‌സൽ, ബിനുചാക്കോ, യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്റർ ടി.ജി. സുനിൽ, മുൻ കൗൺസിലർ മോഹൻ ബേബി, ജെഫർ റോഡ്രിഗസ്, ബിജു ഗോപാലൻ , രവി മുത്തങ്ങാശേരി ,ഗിരിജ, മിനി സുരേന്ദ്രൻ എന്നിവ സംസാരിച്ചു.