കളമശേരി: ഏലൂർ നഗരസഭയിലെ പുഴ, തോട് ,എന്നിവയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ടു നൽകുമെന്നും, കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക വിഭാഗങ്ങളായി ക്യാമ്പുകൾ നടത്തുമെന്നും ഡപ്യൂട്ടി തഹസിൽദാർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ, ഏലൂർ കടുങ്ങല്ലൂർ വില്ലേജ് ഓഫീസർമാർ, പൊലീസുകാർ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.