കൊച്ചി: കൊവിഡ് കാലത്ത് നിലച്ച കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അലങ്കാര മത്സ്യ വിപണന മേള പുനരാരംഭിക്കുന്നു. എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ട് മുതൽ 11 വരെയാണ് മേള. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സ്യ കർഷകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 0484-2606412, 9846404003, ഇ-മെയിൽ kavilindia@gmail.com.