പിറവം: പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇരുമുന്നണി സ്ഥാനാർത്ഥികൾ ഇന്നലെ പത്രിക സമർപ്പിച്ചു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിനി ജോയി യു.ഡി.എഫ്. നേതാക്കളോടൊപ്പം വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഞ്ജു മനു മുൻ എം.എൽ.എ. എം.ജെ. ജേക്കബ്, ഷാജു ജേക്കബ്‌ , സി. എൻ. സദാമണി തുടങ്ങിയ ഇടത് നേതാക്കളോടൊപ്പമെത്തി പത്രിക സമർപ്പിച്ചു.