പെരുമ്പാവൂർ: കൂവപ്പടി സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 20 വർഷം കഴിഞ്ഞ് 70 വയസ് പൂർത്തിയായവർ ആശ്രയ പെൻഷൻ പദ്ധതിക്കായി 30ന് മുൻപ് അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് ഭരണസമിതി അംഗങ്ങളുമായി ബന്ധപ്പെടണം. നിലവിൽ പദ്ധതിയിൽ പെൻഷൻ ലഭിക്കുന്നവർ അപേക്ഷിക്കേണ്ട.