പെരുമ്പാവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വാഴക്കുളം പഞ്ചായത്ത് ഒൻപതാംവാർഡ് യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള അവാർഡ് ദാനചടങ്ങ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മുഹമ്മദ് കാരിയേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിതാ റഹീം, വാഴക്കുളം പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് ഷെമീർ തുകലിൽ, ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എച്ച്. അബ്ദുൾ ജബ്ബാർ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, വാർഡ് അംഗങ്ങളായ ഫൈസൽ മനയിലാൻ, സുധീർ മുച്ചേത്ത്, സുബൈർ ചെന്താര, വാർഡ് ഭാരവാഹികളായ മുജീബ് മാമ്പിള്ളി, സതീശ്കുമാർ, ഷെഫീഖ് കൊല്ലൻകുടി തുടങ്ങിയവർ പങ്കെടുത്തു.