ആലുവ: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ 174 കേസുകൾ രജിസ്റ്റർ ചെയ്തു. 42 പേരെ അറസറ്റ് ചെയ്തു. 269 വാഹനങ്ങൾ കണ്ട് കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 1198 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1985 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റെെൻ നിബന്ധനകൾ ലംഘിച്ച് പുറത്തിറങ്ങിനടനതിന് 15 പേർക്കെതിരെയും കേരള എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു.