കളമശേരി: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന പകൽ കൊള്ളയെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും, ഇളങ്കുളം ബാങ്കിൽ 13 കോടിയും വെള്ളൂർ സഹകരണ ബാങ്കിൽ 43 കോടിയും ,മാവേലിക്കര ബാങ്കിൽ 38 കോടിയും, കരുവന്നൂർ ബാങ്കിൽ 300 കോടിയുമാണ് കൊള്ള ചെയ്യപ്പെട്ടതെന്നും ഡി.എസ്.ജെ.പി ആലപ്പുഴ ജില്ലാ പ്രവർത്തകരുടെ ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് വി. വേണുഗോപാൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണപണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. വിനുകുമാർ ട്രഷറർ വാസുദേവൻ നായർ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ്‌ സുരേഷ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹരികുമാർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.