പിറവം: രാമമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എട്ട് കുട്ടികൾക്ക് സ്മാർട്ട്ഫോൺ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആശ സനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ജോർജ്, വൈസ് പ്രസിഡന്റ് മേരി എൽദോ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൽസൺ. കെ. ജോൺ, ഷാന്റി എബ്രഹാം, ബിജു വാളാടിയിൽ, ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.