കൊച്ചി: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ജില്ലയിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. 1554 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇത് 2270 ആയിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 9 പേരും 7 ആരോഗ്യപ്രവർത്തകരും പുതുതായി രോഗം ബാധിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
അശമന്നൂർ, ആയവന, എറണാകുളം നോർത്ത്, എളമക്കര, കരുവേലിപ്പടി, കീരംപാറ, കോട്ടുവള്ളി, തമ്മനം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, മട്ടാഞ്ചേരി, വാരപ്പെട്ടി, ആരക്കുഴ, കുട്ടമ്പുഴ, തേവര, പിറവം, പോണേക്കര, മഞ്ഞള്ളൂർ, മൂക്കന്നൂർ, കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, മുളവുകാട്, വാളകം, എളംകുളം, പിണ്ടിമന, രാമമംഗലം, വരാപ്പുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
ചികിത്സയിലുള്ളത് ആകെ - 16796
ഇന്നലെ രോഗമുക്തി - 1052
പുതുതായി നിരീക്ഷണത്തിൽ - 2675
വീടുകളിൽ നിരീക്ഷണത്തിൽ - 39882