കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാംഗം ഫാ. ജോബ് കേളംപറമ്പിൽ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളിയിൽ. വാർധക്യസഹജമായ അസുഖങ്ങൾ മൂലം തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമത്തിലായിരുന്നു. 1975 ഡിസംബർ 18ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കിഴക്കമ്പലം പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും ചുള്ളി, മാടക്കൽ,ചാത്തമ്മ, പൊതിയക്കര, മേരിഗിരി, ലിസ്യു നഗർ, കിഴക്കുംമുറി, വടയാർ, തിരുമുടിക്കുന്ന്, പള്ളുരുത്തി, മൂക്കന്നൂർ, മറ്റൂർ, മേലൂർ പള്ളികളിൽ വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തൈക്കാട്ടുശേരി കേളംപറമ്പിൽ പരേതരായ ഇയോബും മറിയവുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: ജോസഫ്, ആന്റണി. മൃതദേഹം ഇന്നു രാവിലെ 9.30 മുതൽ തൈക്കാട്ടുശേരിയിലുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. 12.30നു പള്ളിയിൽ എത്തിക്കും. സംസ്‌കാര ശുശ്രൂഷകൾക്കു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ എന്നിവർ കാർമികത്വം വഹിക്കും