കൊച്ചി: ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിയിൽ പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ആഗസ്റ്റ് 22 വരെ സൗജന്യ നേത്ര പരിശോധന നടത്തും. പിന്നീട് ആവശ്യമായി വരുന്ന എല്ലാ ടെസ്റ്റുകൾക്കും 30 ശതമാനം ഫീസിളവ് നൽകും. ശസ്ത്രക്രിയയ്ക്കും കണ്ണടയ്ക്കും പ്രത്യേക നിരക്കിളവ് നൽകുമെന്നും ഡോ. രോഹിത് ജോർജ്, ജെ.പി. തമിഴ്‌സെൽവൻ, റിജോയ് ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക്: 9995034567.