കൊച്ചി: സഹകരണ ബാങ്ക് അംഗങ്ങൾക്കായി രൂപം നൽകിയ കേരള സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം കണയന്നൂർ താലൂക്കിൽ ആരംഭിച്ചു. സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച പരിപാടി മേയർ അഡ്വ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെയർ ഹോം വീടുകളുടെ നിർമ്മാണം നടത്തിയ സഹ.ബാങ്കുകൾക്കുള്ള പ്രശംസാപത്രങ്ങളുടെയും ഫലകങ്ങളുടെയും വിതരണോദ്ഘാടനം സഹകരണ ജില്ലാ ജോ.രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ടി.എസ്.ഷൺമുഖദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.എൻ.സന്തോഷ്, ടി.കെ.മോഹനൻ, വി.ജി.സുധി കുമാർ,അസി. രജിസ്ട്രാർ കെ.ശ്രീലേഖ,ടി. മായാദേവി എന്നിവർ സംസാരിച്ചു.