കൊച്ചി: ജില്ലയിൽ ടി.പി.ആർ നിരക്ക് ഉയർന്ന് നിൽക്കുന്ന വാർഡുകളിൽ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നിർദേശം നൽകി.

വാർഡുതല ജാഗ്രതാ സമിതി ദിവസവും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണം. കൊവിഡ് രോഗബാധിതർ, രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ എന്നിവരെ ജാഗ്രതാ സമിതി നിരീക്ഷിക്കണം. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരും അംഗങ്ങളും കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇവരുടെ പിന്തുണ ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.