block
സർക്കാർ ആശുപത്രികളിലേക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഒമ്പത് സർക്കാർ ആശുപത്രികളിലേക്ക് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവഹിച്ചു. ആശുപത്രികളുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർമാർ പ്രതിരോധസാമിഗ്രികൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ , ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സാറാമ്മ ജോൺ, വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ രാമകൃഷ്ണൻ, മെമ്പർമാരായ ജോസി ജോളി വട്ടക്കുഴി, റീന സജി, അഡ്വ . ബിനി ഷൈമോൻ, സിബിൾ സാബു, കെ.ജി.രാധാകൃഷ്ണൻ, ഒ.കെ.മുഹമ്മദ്, ഷിവാഗോ തോമസ് , ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ എം.ജി.രതി , ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷൈജുപോൾ കാക്കാനാട്ട് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർമാരെ പ്രതിനിധീകരിച്ച് പണ്ടപ്പിള്ളി സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.കെ.എ. ജോർജ്, ഡോ. ബ്ലെസ്സി പോൾ (കല്ലൂർക്കാട്), ഡോ. അനുപമ (പായിപ്ര) എന്നിവർ പ്രതിരോധ വസ്തുക്കൾ ഏറ്റുവാങ്ങി.