തൃപ്പൂണിത്തുറ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റിലേ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. അതിജീവന സൈക്കിൾ യാത്ര എന്ന് പേരിട്ട റാലി ജില്ലാ കമ്മിറ്റി അംഗം പി.ബി. പ്രമോദ് ഉദ്ഘാടനം ചെയ്തു. റാലി ക്യാപ്ടൻ രാജേഷ് എസ്‌.കെ.എസ്, സംസ്ഥാന കമ്മിറ്റി അംഗം പി.ബി. ഷാജി, ജില്ലാ ട്രഷറർ ബിജു മാത്യു, മേഖല സെക്രട്ടറി സജീവ് സാബു തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പരിയാടൻ ഉദ്ഘാടനം ചെയ്തു.