മൂവാറ്റുപുഴ: ദേശീയ പാതയോരങ്ങളിൽ യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും യാത്രാക്ഷീണം മാറ്റാനും ഒരുക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളുടേയും ശൗചാലയങ്ങളുടേയും ശുചീകരണവും നടത്തിപ്പ് പരിപാലനവും അയ്യൻകാളി തൊഴിലുറപ്പ് പദ്ധിതിയിൽ ഉൾപ്പെടുത്തിയതിൽ കേരള ചേരമർ സംഘം പ്രതിഷേധിച്ചു . പ്രതിഷധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ട്രഷറർ കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജി ആനിക്കാട്, ലീല സുഖവാസ് , ജില്ല വൈസ് പ്രസിഡന്റ് മനോജ് മാലിൽ, തങ്കപ്പൻ എം.കെ., തങ്ക മനോജ്, സിജി സേവ്യർ എന്നിവർ സംസാരിച്ചു.