aituc
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ(എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ മൂവാറ്റുപുഴ ക്ഷേമ ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.നവാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കൊവിഡ് മൂലം മരണം സംഭവിച്ച ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് അ‌ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കുക, ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് 5000 രൂപ ധനസഹായമായി നൽകുക, കാറ്റഗറി തിരിക്കാതെ മിനിമം പെൻഷൻ 5000 രൂപയായി ഉയർത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ(എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ചുമട് തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസുൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മൂവാറ്റുപുഴ ക്ഷേമ ബോർഡ് ഓഫീസിന് മുന്നിൽ നടന്ന ധർണ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.നവാസ് ഉദ്ഘാടനം ചെയ്തു. കെ.പി. അലിക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. സനീർ, ജോബി, രാജു ആന്റണി, നൈനാ, വി.വി. ചാക്കോ, അരുൺ, കെ.എം. മുജീബ് എന്നിവർ നേതൃത്വം നൽകി.