കൊച്ചി: ജലമെട്രോയ്ക്ക് വേണ്ടി എറണാകുളം മറൈൻ ഡ്രൈവിൽ ജെട്ടി നിർമാണത്തിന് ലഭിച്ച അനുമതിയുടെ മറവിൽ ടെർമിനൽ കെട്ടിടം പണിയുന്നത് പാരിസ്ഥിതിക അനുമതി ദുരുപയോഗം ചെയ്താണെന്ന പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. പരിസ്ഥിതിക്ക് ദോഷകരമാണ് നിർമാണമെന്ന് ആരോപിച്ച് സമീപത്തെ അശോക അപ്പാർട്ട്‌മെന്റിൽ താമസക്കാരനായ കെ.ജി. പ്രതാപസിംഹനാണ് ഹർജി നൽകിയത്.
തീരദേശ നിയന്ത്രണനിയമ പ്രകാരം ആവശ്യമായ അനുമതി വാങ്ങിയാണ് നിർമാണമെന്ന് പറയുന്നെങ്കിലും ജെട്ടി നിർമാണത്തിന് മാത്രമാണ് അനുമതിയെന്ന് ഹർജിയിൽ പറയുന്നു.