marchants
വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ കൊവിഡ് വാക്സിനേഷൻ ക്യാമ്പ്

മൂവാറ്റുപുഴ: വാഴക്കുളത്തെ വ്യാപാരമേഖലയിലെ മുഴുവനാളുകൾക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി. വ്യാപാരികൾക്കും സ്റ്റാഫിനും കുടുംബാംഗങ്ങൾക്കും നടത്തിയ ക്യാമ്പിന്റെ ആദ്യഘട്ടത്തിൽ 250 പേർക്ക് കൊവിഷീൽഡ് വാക്സിൻ ലഭ്യമാക്കി. മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി സിജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബേബി നമ്പ്യാപറമ്പിൽ,ബിജു അമംതുരുത്തിൽ, ജോൺസൺ തൊഴാല, റോജി കെ.ടി, ജോജൻ കളപ്പുര, അജീവ്, ടോമി കാഞ്ഞിരംകുന്നേൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. വാഴക്കുളത്ത് വ്യാപാരമേഖലയിലെ മുഴുവനാളുകൾക്കും വാക്സിൻ നൽകി എത്രയും വേഗം കൊവിഡ് രോഗ ഭീതിയിൽനിന്ന് വാഴക്കുളത്തെ മുക്തമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്തുന്നത്. വരും ദിവസങ്ങളിലും ഇതുപോലെ ക്യാമ്പുകൾ നടത്തി എത്രയും വേഗം എല്ലാവർക്കും വാക്സിൻ ലഭിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് പറഞ്ഞു.