കൊച്ചി: പി.എം കെയറിൽ നിന്ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. കളമശേരി ഗവ. മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പ്ലാന്റുകൾ സ്ഥാപി​ക്കുക. ജനറൽ ആശുപത്രിയിൽ 783 ബെഡ് കപ്പാസിറ്റിയിൽ 1000 എൽ.പി.എം പ്ലാന്റും, കളമശേരി മെഡിക്കൽ കോളേജിൽ 600 ബെഡ് കപ്പാസിറ്റി ഉള്ള 600 എൽ.പി.എം പ്ലാന്റുമാണ് നിർമ്മിക്കുക. ഒരോ പ്ലാന്റിനും ഒന്നരക്കോടിയോളം രൂപ ചിലവ് വരും. ജില്ലയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റ് അനുവദിച്ചിട്ടുണ്ട്.