മൂവാറ്റുപുഴ: മാറാടി പഞ്ചായത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനിൽ തങ്കപ്പൻ (24) പഞ്ചായത്ത് സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.എൻ .മുരളി, പോൾ പൂമറ്റം,ബിനി ഷൈമോൻ, കെ.വൈ. മനോജ്‌ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴ നിർമല കോളേജിൽ നിന്ന് ബികോം പഠനം കഴിഞ്ഞ് വാഴക്കുളത്ത് പൈനാപ്പിൾ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിനിൽ. നോർത്ത് മാറാടി കൈതക്കുളത്തിൽ പരേതനായ കെ .എൻ. തങ്കപ്പന്റേയും തങ്കയുടേയും മകനാണ് .ബിനീഷ്, അമിത സഹോദരങ്ങളാണ് . ആറാം വാർഡ് മെമ്പറായിരുന്ന ബാബു തട്ടാർകുന്നേലിന് സർക്കാർ ജോലി ലഭിച്ചതിനേ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.