കൊച്ചി: വഴിയോര കച്ചവടം പുനഃസ്ഥാപിക്കുക, ആശ്വാസ നടപടികൾ പ്രഖ്യാപിക്കുക, മുഴുവൻ തൊഴിലാളികളെയും സർവ്വേയിൽ ഉൾപെടുത്തും എന്നു ഉറപ്പു വരുത്തുക, ഭ്രാന്തമായ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി തൊഴിൽ സംരക്ഷണ സദസ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭ ഓഫിസിനു മുന്നിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി ആർ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കെ.എ. ഉസ്മാൻ, സി.എസ്.സുരേഷ്, ചെറിയാൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.