fg

കൊച്ചി: ജില്ലയിൽ 2018 ൽ നിലവിൽവന്ന ഹൈസ്‌ക്കൂൾ സംസ്‌കൃത അദ്ധ്യാപക റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷം നീട്ടാൻ അഡ്മിന്‌സ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കാറ്റ് ) ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിൽ നിന്ന് ഒരാളെയും നിയമിച്ചിട്ടില്ലെന്നത് കണക്കിലെടുത്താണ് ട്രിബ്യൂണൽ ആക്ടിംഗ് ചെയർമാൻ ഉത്തരവിട്ടത്. ആഗസ്റ്റ് എട്ടിനകം ബന്ധപ്പെട്ട ഉത്തരവുകൾ പുറത്തിറക്കാൻ പി.എസ്.സിയോട് നിർദേശിച്ചു. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കെ.എസ്. സേതുലക്ഷ്‌മിയാണ് ഹർജി സമർപ്പിച്ചത്. റാങ്ക് ലിസ്റ്റ് നിലവിൽവന്നശേഷം ജില്ലയിൽ ഒരു ഒഴിവ് പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ലെന്ന് ഹർജിയിൽ പറയുന്നു. വിവരാവകാശ അപേക്ഷയിൽ ഒഴിവുണ്ടെന്ന് മറുപടി ലഭിച്ചിരുന്നു.