കൊച്ചി: ഓർഡിനൻസ് ഫാക്ടറി സ്വകാര്യ വത്കരണത്തിനെതിരെയും പ്രതിരോധ മേഖലയിൽ പണിമുടക്ക് നിരോധിച്ചതിനെതിരെയും സംയുക്ത ട്രേഡ് യൂണിയൻ ഇന്ന് പ്രതിഷേധിക്കും. ജില്ലയിലെ 500 കേന്ദ്രങ്ങളിലാണ് ധർണ സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി 10,000ലേറെ കേന്ദ്രങ്ങളിലായാണ് ധർണ നടക്കുന്നത്.