കൊച്ചി: സ്ത്രീപീഡന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട മന്ത്രി എ. കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ജീൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടിറ്റോ ആന്റണി , ജിന്റോ ജോൺ,പ്രസൂൺ മുരളി,
ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ അവരാച്ചൻ, അബ്ദുൾ റഷീദ്, വി .എസ്. ശ്യാം, ഷംസു തലക്കോട്ടിൽ, പി.എച്ച്. അനൂപ്, സിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.