കൊച്ചി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അനുസ്മരണം സംസ്ഥാന സെക്രട്ടറി ബേബി കിരീടത്തിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ബ്ലോക്ക് പ്രസിഡന്റ് വി. രാംകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഡി. ലോറൻസ്, സെക്രട്ടറി പി.എസ്. സുഭാഷ്, ടി.പി. മുരളീധരൻ, ബിനു ടി.എ., സേവാദൾ ജില്ലാ ചെയർമാൻ രാജു തോമസ് എന്നിവർ പ്രസംഗിച്ചു.