കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ 1,3,4 വാർഡുകളിലെ ആനശല്യം തടയുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമന്നും ആനശല്യം മൂലം കർഷകർക്കുണ്ടായ നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി നിവേദനം നൽകി. ആന്റണി ജോൺ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, വാർഡ് മെമ്പർ അമൽ വിശ്വം എന്നിവർ ഒപ്പമുണ്ടായിരുന്നു.