തൃപ്പൂണിത്തുറ: പ്രതിരോധവകുപ്പിന് കീഴിലെ ആയുധ ഫാക്ടറികളിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച കേന്ദ്ര ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധയോഗം ജനതാ ട്രേഡ് യൂണിയൻ (ജെ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.പി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ സെക്രട്ടറി നിതിൻ നിലാവെട്ടത്ത്, ജെ.ടി.യു ജില്ലാ സെക്രട്ടറിമാരായ പി.എസ്. സുനിൽകുമാർ,എം.എസ്. ഇന്ദുകുമാർ എന്നിവർ സംസാരിച്ചു.