കളമശേരി: നശാ മുക്ത് ഭാരത് അഭിയാൻ കാമ്പെയിന്റെ ഭാഗമായി ഏലൂർ മുനിസിപ്പാലിറ്റിയിലെ വിവിധ കോളനികളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയാണിത്. നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ സെക്രട്ടറി പി.കെ.സുഭാഷ്, സി.ഡി.പി.ഒ ബിന്ദു, എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.എസ്.ഹനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക ചന്ദ്രൻ , സിവിൽ പൊലീസ് ഓഫീസർ സലിൽ സി രാജ് തുടങ്ങിയവർ പങ്കെടുത്തു.