kseb
കേരള ഇലക്ടിസിറ്റി എംപ്ലോയ്സ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി ) മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്ര ഗവൺമെന്റ് വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കേരള നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ടിസിറ്റി എംപ്ലോയ്സ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി ) മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് മാത്യു സ്കറിയ അദ്ധ്യക്ഷത വഹിച്ചു. രാജീവ് പി.എൽ. പി.എച്ച് എം.ബഷീർ ,ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.