samaram-
പിറവം പോസ്റ്റ് ഓഫീസിന് മുമ്പിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ സമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: ആയുധ നിർമാണ ഫാക്ടറി സ്വകാര്യമേഖലക്കു കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിരോധ മേഖലയിലെ തൊഴിലാളികളുടെ പണിമുടക്ക് അവകാശം നിഷേധിക്കുന്ന ഓർഡിനൻസ് പിൻവലിക്കുക, പ്രതിരോധ മേഖല പൊതുമേഖലയിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ്‌ യൂണിയന്റെ ആഭിമുഖ്യത്തിൽ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പിറവം പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി. യു.സി മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷനായി. കെ.പി.സലിം, കെ.ആർ.നാരായണൻ നമ്പൂതിരി, കെ.സി.തങ്കച്ചൻ, സോമൻ വല്ലയിൽ, രാജു പാണാലിക്കൽ, സോജൻ ജോർജ്, ശൈലേഷ് കുമാർ, ബിമൽ ചന്ദ്രൻ,വി. ടി. പ്രതാപൻ, വർഗീസ് തൂമ്പാപ്പുറം തുടങ്ങിയവർ പങ്കെടുത്തു.