മൂവാറ്റുപുഴ: ഇന്ത്യയിലെ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഏലിയാസ് ധർണ ഉദ്ഘാടനം ചെയ്തു. കെ.എ അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഹനീഫ രണ്ടാർ , വിൽസൻ നെടുo കല്ലേൽ, എസ് രാജേഷ് ,ഉമ്മർ കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു.