ആലുവ: സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിന് ജനങ്ങളോട് അൽപമെങ്കിലും പ്രതിബന്ധതയുണ്ടെങ്കിൽ മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇരയോടൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് വ്യക്തമായി. എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണ്ണർക്ക് നാഷണലിസ്റ്റ് കേരള കോൺസ് കത്ത് നല്കിയതായും കുരുവിള മാത്യൂസ് അറിയിച്ചു.