ആലുവ: ജനത്തിരക്കേറിയ റോഡിലെ പൊതുകാന മൂടാൻ ഉപയോഗിച്ച് കോൺക്രീറ്റ് സ്ളബ് നിലവാരമില്ലാത്തതാണെന്ന് ആക്ഷേപം. പമ്പ് കവലയിൽ സി.എസ്.ഐ ആർക്കേഡിലേക്ക് കാർ കയറുന്നതിനിടെ സ്ളാബ് രണ്ടായി പിളർന്ന് കാനയിൽ വീണു. വീതി കുറഞ്ഞ കാനയായതിനാൽ കാറിന് തകരാറുകളൊന്നും സംഭവിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാന മൂടാൻ പൊതുമരാമത്ത് ഉപയോഗിക്കുന്ന സ്ളാബുകൾക്ക് നിലവാരമില്ലെന്ന് നേരത്തെ മുതൽ ആക്ഷേപമുണ്ട്. ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇന്നലെയുണ്ടായ സംഭവം. കാനയിൽ കാൽനട യാത്രികർ വീഴാതിരിക്കാൻ മരകൊമ്പ് സ്ഥാപിച്ചിരിക്കുകയാണ്.