perunnal
ആൽബത്തിന്റെ ലോഗോ.......

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശികൾ പുറത്തിറക്കിയ പെരുന്നാൾ രാവ് എന്ന മാപ്പിള ആൽബം ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ആൽബം ഇതിനോടകം നിരവധിയാളുകളാണ് കണ്ടത്. വലിയ പെരുന്നാൾ ദിനത്തിൽ മുളവൂർ സ്വദേശി റഹീം മുളവൂർ സംവിധാനം ചെയ്ത് പായിപ്ര സ്വദേശി ഹംസാർ പായിപ്രയാണ് ആൽബം നിർമ്മിച്ചത്. മൈ ഡിയർ മീഡിയ എന്ന യൂടൂബ് ചാനലിലാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പുള്ള പെരുന്നാൾ ആഘോഷത്തെ ഒർമ്മപ്പെടുന്നതാണ് ആൽബം. ഒരു കൂട്ടുകുടുംബം എങ്ങനെ പെരുന്നാൾ ആഘോഷിക്കുന്നുവെന്ന് ഒരു ഗാന ചിത്രീകരണത്തിലൂടെ പറയുന്നതാണ് ആൽബത്തിന്റെ ഉള്ളടക്കം. നിരവധി ഷോർട്ട് ഫിലിംസുകൾ നിർമിച്ചിട്ടുള്ള റഹീം മുളവൂരാണ് ആൽബത്തിന്റെ രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. അമൽ പുതുപ്പാടി കാമറയും, ദീപു ഇടശ്ശേരി എഡിറ്റിംഗും നിർവഹിച്ചു. 30-ൽ അധികം പേരാണ് പെരുന്നാൾ രാവ് എന്ന ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.