df

കൊച്ചി: ജില്ലയിലെ കൊവിഡ് പ്രോട്ടോകോളും നിയന്ത്രണങ്ങളും ശക്തമാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ടി.പി.ആർ ഉയർന്ന് നിൽക്കുന്ന വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു.

ഇതുവരെ ഡി- കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകയാക്കാമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. വിമാനത്താവളം, റെയിൽവേസ്റ്റേഷൻ എന്നിവി​ടങ്ങളി​ൽ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവർക്കും കൊവിഡ് പരിശോധന നടത്തണം. തീരദേശ മേഖലകളിൽ പ്രത്യേക പരിഗണന നൽകണം. എന്നിങ്ങനെയാണ് യോഗതീരുമാനങ്ങൾ.