കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റ് കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട് കേരളനദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.എൻ.പ്രതാപൻ,കെ.കെ.വാമലോചനൻ,കെ.എം.രാധാകൃഷ്ണൻ,വി.പി.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.