അങ്കമാലി: കേരള ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മരണവീടൊരുക്കി സമരം നടത്തി .ജൂലായ് 26 മുതൽ എറണാകുളം മേനക ജംഗ്ഷനിൽ നടത്താൻ പോകുന്ന റിലെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമരം . കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നൂറ് പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് അനുമതി നൽകുക,പലിശരഹിത വായ്പ നൽകുക ,സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ജില്ല വൈസ് പ്രസിഡന്റ് കെ. കെ. സത്താർ സമരം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ജയ്സൺ വർഗ്ഗീസ്, അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്കെ.എ. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ ചെയർമാൻ റെജി മാത്യു ,മർച്ചന്റ്സ് പ്രസിഡന്റ് എൻ.വി.പോളച്ചൻ,വ്യാപാരസമിതി പ്രസിഡന്റ് സി.പി. ജോൺസൺ,സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി,ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, മേഖല സെക്രട്ടറി പി.എസ്. വിഷ്ണു ,മിമിക്രി ആർട്ടിസ്റ്റ് സുരേഷ് മാഞ്ഞോലി ,ജില്ല സെക്രട്ടറി ജോയി പരിയാടൻ എന്നിവർ പ്രസംഗിച്ചു.