കളമശേരി: ബി.എം.എസ് യൂണിയന്റെ 66 -ാം സ്ഥാപന ദിനത്തോടനുബന്ധിച്ച് കളമശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി ആശുപത്രി, ബസ് സ്റ്റോപ്പുകൾ, ഓട്ടോസ്റ്റാൻഡ്, എ.ടി.എം കൗണ്ടറുകൾ പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.വി.ശ്രീവിജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ആർ.മോഹനൻ, സെക്രട്ടറി കെ.എസ്.ഷിബു, ട്രഷറർ പി.കെ സുദർശൻ , മുനിസിപ്പൽ സെക്രട്ടറി സുജിത് തുടങ്ങിയവർ സംസാരിച്ചു.