അങ്കമാലി: അങ്കമാലി നവകാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ 5,6,7വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഡോ.ഏല്യാസ് മോർ അത്തനാസിയോസ് മെത്രാപ്പോലിത്ത വിതരണോദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സെബിവർഗ്ഗീസ്അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.ജെ ജോയി,ഫ.യേശുദാസ് പഴമ്പിള്ളി ,റീത്ത പോൾ,ജോബി മംഗലി,ജോണി തോട്ടക്കര,സിജു പുളിക്കൽ, ജോർജ് കുര്യൻ പാറക്കൽ ജോർജ് വാൾക്കർ, മാഗിസെബി കെ.വി.ജോസ് എന്നിവർ പങ്കെടുത്തു.