അങ്കമാലി: സഹകരണ ബാങ്ക് ജീവനക്കാരുടെ പി.എഫ് പലിശനിരക്ക് വെട്ടിക്കുറച്ച കേരള ബാങ്ക് തീരുമാനത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.അങ്കമാലി കേരള ബാങ്കിന് മുൻപിൽ നടന്ന സമരം കെ.സി.ഇ.യു ഏരിയ ജോ. കൺവീനർ കെ.പി.റെജീഷ് ഉദ്ഘാടനം ചെയ്തു. ഏ.സി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സച്ചിൻ കുരിയാക്കോസ്,റോജിസ് മുണ്ടപ്ലാക്കൽ,അഖിൽ സുരേഷ്,എം.വി.വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.