അങ്കമാലി: പണിമുടക്ക് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും പ്രതിരോധ ആയുധ നിർമ്മാണ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനെതിരെയും സംയുക്ത ട്രേഡുയൂണിയനുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി .ടൗണിൽ കെ.എസ്.ആർ.ടി.സി. ബ്ര്രസ് സാൻഡിന് സമീപം നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.ഷൈരോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.തുറവൂരിൽ ടി.പി. ദേവസ്സിക്കുട്ടി,പാലിശ്ശേരിയിൽ കെ.കെ.മുരളി ,കറുകുറ്റിയിൽ സി.ആർ.ഷൺമുഖൻ,അങ്കമാലി റയിൽവെ സ്റ്റേഷൻ ഇംഗ്ഷനിൽ സച്ചിൻ കുര്യാക്കോസ്,ടി. ബി. ജംഗ്ഷനിൽ എൻ.എ. വർഗീസ്,എൽ.എഫ്.ഇംഗ്ഷനിൽ ഇ.ടി.ജോയി ,ടെൽക്കിന് മുൻപിൽ കെ.കെ.അംബുജാക്ഷൻ ,മുന്നൂർപ്പിള്ളിയിൽ ജോണി മൈപ്പാൻ,എളവൂർ കവലയിൽ ആൽബി വർഗീസ് എന്നിവർ ധർണ ഉദ്ഘാടനംചെയ്തു.