കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് ഇളംമ്പകപ്പിള്ളി കണ്ടെയ്മെന്റ് സോണായി. വാർഡിലുള്ള പ്ലൈവുഡ് കമ്പനികളിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കളക്ടർ കണ്ടെയ്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. കൊവിഡ്നിയന്ത്രണ വിധേയമാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തിൽ ആർ.ആർ.ടി യോഗം ഇളംമ്പകപ്പിള്ളിൽ ചേർന്നു. വാർഡ് മെമ്പർ ബിന്ദു ഉണ്ണി, ജെ.എച്ച്. ഐ സലിം തുടങ്ങിയവർ പങ്കെടുത്തു.