പട്ടിമറ്റം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, സംസ്ഥാന സർക്കാർ വൈദ്യുതി മേഖലയിലെ തൊഴിലാളികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി പ്രതിഷേധ ധർണ നടത്തി. പെരുമ്പാവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവുർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.കെ.അനിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി. എം.കെ. സുരേഷ് . സി.എം. യുസഫ് സി.എൻ. സിബി, പി.എം. ഷബീറലി, അനീഷ് രാഘവൻ, കെ.എസ്. അബു, ഷിജു ഗോപി, ഷിജുവർഗിസ്, പോൾസൺ കൂവപ്പടി തുടങ്ങിയവർ സംസാരിച്ചു.