കോലഞ്ചേരി: കുന്നത്തുനാട്ടിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയെ അപകീർത്തിപെടുത്തുന്ന ട്വന്റി20 യുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ കിഴക്കമ്പലത്തും, കെ.വി. ഏലിയാസ് പട്ടിമറ്റത്തും, അഡ്വ.കെ.എസ്. അരുൺ കുമാർ കടയിരുപ്പിലും, അഡ്വ. പുഷ്പദാസ് വഴക്കുളത്തും, സി.കെ.വർഗീസ് ഐരാപുരത്തും, എം.പി. വർഗീസ് വലമ്പൂരും ,കെ.കെ. ഏലിയാസ് പുക്കാട്ടുപടിയിലും, സി.എം.അബ്ദുൾ കരീം കൈപ്പൂരിക്കരയിലും, വി. കെ.അയ്യപ്പൻ പുത്തൻകുരിശിലും, ജോർജ് ഇടപ്പരത്തി മണ്ണൂരും, എം.പി. ജോസഫ് നെല്ലാടും, വർഗീസ് പങ്കോടൻ വണ്ടർലാ ജംഗ്ഷനിലും റെജി ഇല്ലിക്കപറമ്പിൽ മാമല കവലയിലും, ജെബ്ബാർ തച്ചയിൽ മുടിക്കലിലും ഉദ്ഘാടനം ചെയ്തു.