ആലുവ: പ്രതിരോധ വകുപ്പിന് കീഴിലുള്ള ഫാക്ടറികളും സ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും പ്രതിരോധ വകുപ്പിലെ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഓർഡിനൻസിനെതിരെയും രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രതിഷേധം സംഘടിപ്പിച്ചു.
ആലുവ മേഖലയിൽ നിവരധി കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. ബാങ്ക് ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി ആലുവ റീജണൽ പ്രസിഡന്റ് ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം എം.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രാജീവ് സക്കറിയ, പോളി ഫ്രാൻസീസ്, കെ. കലാം, അസീസ് കാമ്പായി, ബാബു സുരേഷ്, ഷമീർ പിലാപ്പിളി , അഭിലാഷ് ബാബു, എം.സി. ബിജു, ഹിനു ഡൊമിനിക്ക്, എന്നിവർ സംസാരിച്ചു. ആലുവ മാർക്കറ്റ് പരിസരത്ത് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.പി. സഹീർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രെഞ്ജു ദേവസി അദ്ധ്യക്ഷത വഹിച്ചു. ബൈജു ജോർജ്, പി.പി.ബ്രൈറ്റ്, ബെൻസൺ ബാബു തുടങ്ങിയവർ സംസാരിച്ചു.
ശ്രീമൂലനഗരം പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിൽ ധർണ നടത്തി. തിരുവൈരാണിക്കുളത്ത് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.എം. അമീർ ഉദ്ഘാടനം ചെയ്തു. ടി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം പോസ്റ്റ് ഓഫീസിനു മുമ്പിൽ വി.പി. സുകുമാരനും ടെലഫോൺ എക്‌സ്‌ചേഞ്ചിനു മുമ്പിൽ പി.എം. റഷീദും കൈപ്ര ഓട്ടോസ്റ്റാന്റിൽ പി. മനോഹരനും ഉദ്ഘാടനം ചെയ്തു.